വിദ്യാര്‍ത്ഥിയെ അനുമോദിച്ചു.

0

കളഞ്ഞു കിട്ടിയ പണവും വിലപിടിപ്പുള്ള രേഖകളും അടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്‍കി മാതൃകയായ തരുവണ നടക്കല്‍ ആദിവാസി കോളനിയിലെ അഖില്‍ എന്ന ആറാം ക്ലാസുകാരനെ ഡിവൈഎഫ്‌ഐ പൊരുന്നന്നൂര്‍ മേഖല കമ്മിറ്റിയും നടക്കല്‍ യൂണിറ്റ് കമ്മിറ്റിയും അനുമോദിച്ചു.ഡിവൈഎഫ്‌ഐ പനമരം ബ്ലോക്ക് സെക്രട്ടറി കെ.മുഹമ്മദലി അഖിലിന് ഉപഹാരവും പഠനോപകരണങ്ങളും നല്‍കി ആദരിച്ചു.യോഗത്തില്‍ മേഖല സെക്രട്ടറി രാകേഷ്.കെ മേഖല പ്രസിഡന്റ് വിനീഷ് ബി,ജലീല്‍.പി എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!