അതിഥികളെ കാത്ത് കാന്തന്‍പാറ

0

കോവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍  നിന്നും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പുതു പ്രതീക്ഷയിലാണ് മുപ്പൈനാട് പഞ്ചായത്തിലെ കാന്തന്‍പാറ വെള്ളച്ചാട്ടം.ഒരു കോടി രൂപ ചിലവഴിച്ച് റോഡ് പ്രവര്‍ത്തി കഴിഞ്ഞ വര്‍ഷം നടത്തിയിരുന്നു. ഇപ്പോള്‍ പുതു പ്രതീക്ഷയില്‍ അതിഥികളെ കാത്ത് അടിമുടി മാറ്റങ്ങളാണ് കാന്തന്‍പാറ വിനോദ സഞ്ചാരത്തില്‍ ഒരുക്കുന്നത്.

പല കാരണങ്ങളാല്‍ അടഞ്ഞുകിടക്കുന്ന വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കിടയില്‍ മാസങ്ങള്‍ക്ക് മുമ്പ് വരെതുറന്നു പ്രവര്‍ത്തിച്ചിരുന്ന മൂപ്പൈനാട് പഞ്ചായത്തിലെ ഏക വിനോദ സഞ്ചാര കേന്ദ്രമാണ് കാന്തന്‍പാറ.കോവിഡ് കാരണം അടച്ചിരുന്ന സഞ്ചാര കേന്ദ്രത്തില്‍ ആളനക്കം ഇപ്പോഴും ഉണ്ട്.ഇത് വിനോദത്തിന് എത്തിയവരല്ല സഞ്ചാര കേന്ദ്രം തുറന്നു പ്രവര്‍ത്തിക്കും എന്ന പ്രതീക്ഷയില്‍ സഞ്ചാരികള്‍ക്കായി സൗകര്യം ഒരുക്കുന്ന തൊഴിലാളികളാണ്. പുതിയ കൈവരികള്‍ 75 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ചു. 95 മീറ്റര്‍ നീളത്തിലും 30 മീറ്റര്‍ വീതിയിലും ഇന്റര്‍ലോക്ക് ചെയ്ത് വാഹന പാര്‍ക്കിംഗ് സൗകര്യവും ഒരുക്കി കഴിഞ്ഞു. ഇനിയും പുതിയ പദ്ധതികള്‍ ഒരുക്കാനാണ് ഡിടിപിസിയുടെ തീരുമാനം.ഏകദേശം 30 മീറ്റര്‍ ആണ് ഈ വെള്ളച്ചാട്ടത്തിന്റെ ഉയരം.

Leave A Reply

Your email address will not be published.

error: Content is protected !!