ബൈക്ക് മോഷ്ടാവിനെ പിടികൂടി

0

കഴിഞ്ഞ ചൊവ്വാഴ്ച വൈത്തിരി ടൗണിൽ വെച്ച് പട്ടാപകൽ സ്‌കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയെ പിടികൂടി. കൂറ്റനാട് കോട്ടത്തറ വയലിൽ പാത്തൂർ വീട്ടിൽ ഷാജിയുടെ മകൻ  മുഹമ്മദ് ഷൈജലിനെ(20 )യാണ് സ്‌കൂട്ടർ സഹിതം വൈത്തിരി പോലീസ് ബത്തേരിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. വൈത്തിരി ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപകൻ മുഹമ്മദ് ആസിഫിന്റെ സ്കൂട്ടറാണ് അദ്ദേഹം കാനറാ ബാങ്കിലേക്ക് കയറിയ ഉടനെ ബാങ്കിന് മുന്നിൽ വെച്ച്  പ്രതി മോഷ്ടിച്ച്കൊണ്ട് പോയത്. മോഷ്ടിച്ച സ്‌കൂട്ടരുമായി പ്രതി മൈസൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ കറങ്ങിയ ശേഷമാണ് ബത്തേരിയിലെത്തിയത്.  വൈത്തിരി പോലീസ് എസ്ഐ യും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!