മൃതദേഹം സംസ്കരിക്കുന്നതിൽ പരിശീലനം

0

കോവിഡ് രോഗിയുടെ മൃതദേഹം കൈകാര്യം ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, സംസ്‌കാരച്ചടങ്ങുകള്‍ എന്നിവയെക്കുറിച്ച് വോളന്റിയർമാർക്ക് പരിശീലനം നൽകി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൂപ്പൈനാട് സെന്റ് ജോസഫ്‌സ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടന്ന പരിപാടിയിൽ 46 പേർ പങ്കെടുത്തു. കോഴിക്കോട് രൂപതയ്ക്ക് കീഴില്‍ വയനാട്ടിലുള്ള 27 ക്രിസ്ത്യന്‍ പള്ളികളില്‍ നിന്നുള്ള വോളന്റിയര്‍മാരാണ് പരിശീലനം നേടിയത്. മൃതദേഹം പരിപാലിക്കുന്നതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ബ്ലീച്ചിങ് ലായനിയുടെ ഉപയോഗം, വ്യക്തി ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത,
പിപി ഇ കിറ്റ് ധരിക്കേണ്ട വിധം ,മാസ്ക്, സോപ്പ്, സാനിറ്റൈസർ എന്നിവയുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ കോഴിക്കോട് കോര്‍പറേഷന്‍ ആരോഗ്യവിഭാഗം മേധാവി ഡോ. ഗോപകുമാര്‍ രാമചന്ദ്രൻ പ്രായോഗിക പരിശീലനം നൽകി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. അഭിലാഷ്, മാനന്തവാടി ജില്ലാ ആശുപത്രി ഫോറന്‍സിക് സര്‍ജന്‍ ഡോ. വിപിന്‍ എന്നിവര്‍ ക്ലാസെടുത്തു. ഫൊറോനാ വികാരി ഫാ. പോള്‍ ആന്‍ഡ്രൂസ്, വൈദികരായ മാർട്ടിൻ, ജോസ് യേശുദാസ്, ടോണി ഗ്രേഷ്യസ്, അലോഷ്യസ്, ക്ലാർക്സൺ തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!