അനാഥയും വൃദ്ധയുമായ സ്ത്രീ തല ചായ്ക്കാനിടം തേടി അലയുന്നു. 

0

ചീരാല്‍ കളന്നൂര്‍കുന്ന് ആയിഷയാണ് ചീരാലും പരിസരങ്ങളിലുമായി അലയുന്നത്. മാനസീക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഇവര്‍ക്ക് അഭയം നല്‍കാനും ആരും തയ്യാറാകുന്നില്ല.നാട്ടുകാര്‍ സാമൂഹ്യക്ഷേമ വകുപ്പിനെയും, പഞ്ചായത്ത് അധികൃതരെയും അറിയിച്ചെങ്കിലും ആരും ഏറ്റെടുക്കാനും ഇതുവരെ തയ്യാറായിട്ടില്ല. കലക്ടറുടെ പ്രത്യേക നിര്‍ദ്ദേശത്തിലൂടെ മാത്രമെ ഏറ്റെടുക്കാനാവൂ എന്നാണ് വകുപ്പുകള്‍ വ്യക്തമാക്കുന്നതും. വന്യമൃഗശല്യമടക്കമുള്ള പ്രദേശത്ത് മാനുഷികമായ യാതൊരു പരിഗണനയും കിട്ടാതെ പോകുന്ന ഇവരുടെ ദുരവസ്ഥയെ ആര്‍ക്ക് പരിഹരിക്കാനാവുമെന്നുമറിയില്ല. പോലീസിന്റെ പ്രത്യേക അനുമതി വാങ്ങി ഒരു ദിവസത്തേക്ക് ചീരാല്‍ മദ്രസ്സ ഹാളില്‍ താമസിപ്പിച്ചിരിക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!