കോവിഡ് 19:  ആശങ്ക ഒഴിഞ്ഞ്  ബത്തേരി

0

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍പ്പെട്ട 189 പേരെയാണ് ഇന്ന് പരിശോധനയ്ക്ക് വിധേയാക്കിയത്. ഇതില്‍ 171 പേരുടെ ആന്റിജന്‍ പരിശോധന ഫലം നഗറ്റീവ്. ആര്‍ ടി പി സി ആര്‍ ടെസ്റ്റിന് വിധേയമാക്കിയ 18 പേരുടെ ഫലം ലഭിക്കാനുണ്ട്.ഇതോടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും താല്‍ക്കാലികമായി അടച്ചതുമായ താലൂക്ക് ഓഫീസ്, എം എല്‍ എ ഓഫീസ്, ബത്തേരിയിലെ കച്ചവട സ്ഥാപനങ്ങള്‍ എന്നിവ നാളെ മുതല്‍ തുറക്കാനായേക്കും.

കഴിഞ്ഞ കോവിഡ് 19 സ്ഥിരീകരിച്ച ബത്തേരി താലൂക്ക് ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടറുടെയുടെയും, പുത്തന്‍കുന്ന് സ്വദേശിനിയുടെയും സമ്പര്‍ക്കത്തില്‍ വന്ന വരടക്കം 189 പേരെയാണ് ഇന്ന് ആന്റിജന്‍, ആര്‍ ടി പി സി ആര്‍ ടെസ്റ്റിന് വിധേയമാക്കിയത്. ഇതില്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കിയ 171 പേരുടെയും ഫലം നെഗറ്റീവാണ്. ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തിയ 18 പേരുടെ ഫലം ലഭിക്കാനുണ്ട്. ബത്തേരിയിലെ എം എല്‍ എ ഓഫീസ്, താലൂക്ക് ഓഫീസ്, കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവരിലാണ് പരിശോധന നടത്തിയത്. ബത്തേരി താലൂക്ക് ആശുപത്രി, ചെതലയം, നൂല്‍പ്പുഴ എഫ് എച്ച്എസികള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. നിലവിലെ പരിശോധന ഫലങ്ങള്‍ പുറത്ത് വന്നതോടെ ബത്തേരി മേഖലയില്‍ വലിയൊരു ആശങ്കയാണ് ഒഴിയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!