ക്വാറന്റെയിനില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

0

വിദേശത്തു നിന്നുമെത്തി ബത്തേരിയില്‍ ക്വാറന്റെയിനില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. തമിഴ്‌നാട് പാടന്തറ സ്വദേശി സയ്യിദ് ബഷീര്‍ (62) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയില്‍.
ഇക്കഴിഞ്ഞ 19നാണ് സൗദി അറേബ്യയില്‍ നിന്നുമെത്തി സയ്യിദ് ബഷീറും ഭാര്യയും സുല്‍ത്താന്‍ ബത്തേരിയില്‍  ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റെയിനില്‍ ആയത്. കിഡ്‌നി രോഗ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു സയ്യിദ് ബഷീര്‍.

ഇദ്ദേഹം ക്വാറന്റെയിനായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ കടുത്ത നിരീക്ഷണത്തിലുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍  ഇന്ന് കൊവിഡ് പരിശോധനയ്ക്കുള്ള ആര്‍ ടി പി സി ആര്‍ ടെസ്റ്റിനായി പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ ആംബുലന്‍സും വളണ്ടിയര്‍മാരുമായി എത്തി ആശുപത്രിയിലെത്തിക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നാണ്  ആരോഗ്യ വകുപ്പില്‍ നിന്നും ലഭിക്കുന്ന വിവരം

Leave A Reply

Your email address will not be published.

error: Content is protected !!