നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ഒരാഴ്ചയായി നടന്നു വന്ന യുവജന വാരാഘോഷത്തിന്റെ സമാപന സമ്മേളനം കൽപ്പറ്റ എൻ. എം. എസ്. എം. ഗവ: കോളേജിൽ വെച്ച് നടത്തി. സ്വാമി വിവേകാനന്ദന്റെ കേരള സന്ദർശനത്തിന്റെ 125- വാർഷികത്തോടനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 12- മുതൽ രാജ്യമെങ്ങും കായിക – യുവജനകാര്യ മന്ത്രാലയത്തിന്റെയും വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തിൽ യുവജന വാരാഘോഷം സംഘടിപ്പിച്ചത്.
ചടങ്ങ് എഴുത്തുകാരൻ ടി.കെ. ഹാരീസ് ഉദ്ഘാടനം ചെയ്തു. വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി.വി. ഷിബു മുഖ്യ പ്രഭാഷണം നടത്തി എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സജി ആർ.. കുറുപ്പ് അധ്യക്ഷത വഹിച്ചു. ലക്ഷ്മി വിനോദ് , ഷംന, അഷ്റഫ് അലി, ഖദീജ, ഫവാസ് തുടങ്ങിയവർ പ്രസംഗിച്ചു.