ഗ്ളാസ്സിലെഴുതിയ കവിതകളായി അമ്പിളിയുടെ ചിത്രങ്ങൾ

0
മാനന്തവാടി. മാനന്തവാടിയിലെ കേരള ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ആരംഭിച്ച കോഴിക്കോട് സ്വദേശിനി അമ്പിളിയുടെ ലിക്വിഡ് ഫോം 8 ചിത്ര പ്രദർശനം വേറിട്ട കാഴ്ചയായി മാറുന്നു. സാധാരണ ചിത്രപ്രദർശനങ്ങളിൽ നിന്നും വിത്യസ്തമായി ഗ്ളാസ്സിലും മിൽക്കി ഗ്ളാസ്സിലും വരച്ച ആൾരൂപങ്ങളുടെയും കവിതകളാണ് പ്രദർശനത്തിലുള്ളത്.വെളിച്ചത്തിന്റയും നിഴലിന്റയും പശ്ചാത്തലത്തിൽ സർഗ്ഗാത്മകതയിൽ ചാലിച്ചു വരച്ച പല ചിത്രങ്ങളും ത്രീ ഡൈമൻഷൻ ഇഫക്ട് നൽകുന്നതാണ്. അഞ്ച് ഫെയിമുകളിലായി ചെയ്ത ഇലൂഷൻ ബോൾ എന്ന ചിത്രം ദൂരെ നിന്ന് നോക്കിയാൽ ആ സ്വാദകന് നേരെ ചീറി വരുന്ന ക്രിക്കറ്റ് ബോളിന്റ് ഇഫക്ടാണ് നൽകുന്നത്.കോൺഷ്യസ്നസ് എന്ന് പേരിട്ട കണ്ണിന്റ് ചിത്രം ഒരു ദർശനം തന്നെ മുന്നോട്ട് വെക്കുന്നു. രാമ- രാവണയുദ്ധം പുതിയ രുപത്തിലാണ് ചിത്രകാരി നോക്കി കാണുന്നത്. ധർമ്മവും അധർമ്മവും തമ്മിലുള്ള യുദ്ധത്തിൽ രാവണനെ ഭീമാകാരനായ രൂപനായും രാമനെ സാധാരണ മനുഷ്യനാക്കിയുമാണ് ചിത്രീകരിച്ചിരിക്കുന്നത്. സ്ത്രീരൂപങ്ങൾ, ഗണേശ ദേവന്റ് വിവിധ രൂപങ്ങൾ, അർദ്ധനാരീശ്വരൻ, ആഫ്രിക്കൻ സ്ത്രീകളായ മസായി സ്ത്രീകൾ, യേശുദേവനും, ഖുർആൻ സൂക്തങ്ങളും അതി മനോഹരമായാണ് ഗ്ളാസ്സുകളിൽ ചാലിച്ചിരിക്കുന്നത്.   പ്രത്യേക പ്രമേയങ്ങൾ  വർഷങ്ങളുടെ കഠിനാദ്ധ്വാനത്തിന്റയും ക്ഷമയുടെയും ഉത്തമ  ദൃഷ്ടാന്തങ്ങളാണ അമ്പിളിയുടെ ചിത്രങ്ങൾ. ഇവരുടെ പന്ത്രണ്ടാമത് ചിത്രപ്രദർശനമാണ് ആർട്ട് ഗ്യാംലറിയിൽ നടക്കുന്നത്.ഗ്യാലറിയിൽ ആദ്യമായാണ് ഗ്ളാസ്സ് ചിത്ര പ്രദർശനം സംഘടിപ്പിക്കുന്നത്. ആദിവാസി വിദ്യാർത്ഥികളായ മാനന്തവാടി കോ-ഓപ്പറേറ്റീവ് കോളേജിലെ കെ. മിഥു, മാനന്തവാടി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിലെ എം.ഡി സ്വാന്തിനി എന്നിവർ ചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്തു.ഈ മാസം 26 ന് ലിക്വിഡ് ഫോം 8 സമാപിക്കും.
Leave A Reply

Your email address will not be published.

error: Content is protected !!