മാതൃകയായി തെറാപ്പി സെന്ററുകള്‍ 

0

കോവിഡ് 19 ന്റെ പ്രതിസന്ധി കാലത്തും മാതൃകയായി മാനന്തവാടി ബി ആര്‍ സി ക്ക് കിഴിലുള്ള തെറാപ്പി സെന്ററുകള്‍.  മാനന്തവാടി ബി ആര്‍ സി, സ്പീച് ഫിസിയോ തെറാപ്പികള്‍ എല്ലാവിധ കോവിഡ് പ്രോട്ടോകോളുകളും  പാലിച്ചാണ് നടത്തുന്നത്. ഈ പ്രതിസന്ധികാലത്തും വീടകങ്ങളില്‍പ്പെട്ട പ്രത്യേക പരിഗണന അര്‍ഹിക്കുന്ന  അന്‍പതിലധികം കുട്ടികള്‍ക്ക്  കരുതല്‍ നല്‍കിയാണ് പ്രവര്‍ത്തിക്കുന്നത്.ഓണ്‍ലൈന്‍ പഠനപ്രവര്‍ത്തനങ്ങളിലും എം.എല്‍. എ യുടെ ഹലോ സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങളാണ് ബി ആര്‍ സി യുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്.

ജില്ലാ പഞ്ചായത്തിന്റെ ഇടപെടലിന്റെ ഭാഗമായി പത്തു ലക്ഷം രൂപ പുതിയതായി തെറാപ്പി സെന്ററുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്.   531 പഠനകേന്ദ്രങ്ങള്‍ ഇതിനായി മാനന്തവാടി താലൂക്കില്‍ ഒരുക്കിയിട്ടുണ്ട്.എല്ലാവിഭാഗം കുട്ടികളെയും ഈ പ്രതിസന്ധികാലത്തും ചേര്‍ത്ത് നിര്‍ത്തുന്നതിന് ഊന്നല്‍ നല്‍കിയാണ് തെറാപ്പി സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.മാനന്തവാടി പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ കെ മുഹമ്മദലി ,ട്രെയ്‌നര്‍മാരായ പി കൃഷ്ണ കുമാര്‍, കെ അനൂപ്കുമാര്‍ തുടങ്ങിയവരാണ് തൊറാപ്പി സെന്ററുകള്‍ക്ക് നേതൃത്വം നല്‍കുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!