മൂപ്പൈനാട് പഞ്ചായത്തില്‍ ആശങ്ക

0

കഴിഞ്ഞ ദിവസം നിരവധി പേര്‍ക്ക് കോവിഡ് പോസിറ്റീവായതോടെ ആശങ്കയിലായിരിക്കുകയാണ് മൂപ്പൈനാട് പഞ്ചായത്ത്.സമ്പര്‍ക്ക വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കോവിഡ് പരിശോധനകള്‍ കടച്ചിക്കുന്ന് പ്രദേശത്ത് വച്ച് നടക്കുകയാണ്. ഇന്ന് രാവിലെ 10.30 തിന് തുടങ്ങിയ പരിശോധനയില്‍ 50തില്‍ കൂടുതല്‍ ആളുകളുടെ ടെസ്റ്റുകളാണ് ഇതുവരെ നടന്നത്. കഴിഞ്ഞ ദിവസം അടച്ചിട്ട കടകള്‍ ഇന്നും തുറന്ന് പ്രവര്‍ത്തിച്ചിട്ടില്ല. പോലീസ് സ്ഥലത്ത്  കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്നില്ല.കോവിഡ് വ്യാപനം തടയുന്നതിനായുള്ള നടപടി ക്രമങ്ങളുടെ ഭാഗമായി വടുവഞ്ചാല്‍ ഗ്രാമീണ ബാങ്ക് ,അക്ഷയ സെന്റെര്‍ ,ജാസ് മെഡിക്കല്‍സ് ,എന്നീ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തിയവര്‍ നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ പോകേണ്ടതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കോവിഡ് ടെസ്റ്റ് ചെയ്യേണ്ടത് സമ്പര്‍ക്കം വന്ന് 4 മുതല്‍ 14 ദിവസത്തിനിടയില്‍ ആയതിനാല്‍ സമ്പര്‍ക്കം വന്ന് 5 ദിവസത്തില്‍ കൂടുതല്‍ ആയവര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുമായി ബന്ധപ്പെടണം .കോവിഡ് ടെസ്റ്റ് അഗസ്ത് 21,24, തീയ്യതികളില്‍ വടുവഞ്ചാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് 10 മണി മുതല്‍ നടത്തുമെന്ന്  ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!