മെഡിക്കല്‍ രംഗത്ത് ഇന്ത്യയുമായി സഹകരണം ശക്തമാക്കാനൊരുങ്ങി യുഎഇ

0

ഔഷധ നിര്‍മ്മാണം,ആരോഗ്യം എന്നീ മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി ഇന്ത്യയും യുഎഇയും. ഇതിന്റെ ഭാഗമായി ഇന്ത്യയ്ക്ക് ഏഴ് മെട്രിക് ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളാണ് യുഎഇ നല്‍കിയത്.കോവിഡ് ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏഴായിരത്തോളം പേര്‍ക്ക് ഇത് വളരെയധികം പ്രയോജനകരമാകും.

ഔഷധ നിര്‍മാണം, ആരോഗ്യം എന്നീ മേഖലകളില്‍ കൂടാതെ ഭക്ഷ്യസുരക്ഷാ,വിദ്യാഭ്യാസം, ഉന്നത പഠനാവസരങ്ങള്‍, ശാസ്ത്രം, ടൂറിസം എന്നീ മേഖലകളിലെയും രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനായി പുതിയ പദ്ധതികള്‍ ഇരുരാജ്യങ്ങളും വിഭാവനം ചെയ്യുന്നുണ്ട്.ഇന്ത്യന്‍ പ്രതിനിധികളും യുഎഇ പ്രതിനിധികളും ചേര്‍ന്ന് വിര്‍ച്വല്‍ യോഗത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. യോഗത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോക്ടര്‍ എസ് ജയശങ്കറും യുഎഇ വിദേശകാര്യ- രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!