കൃഷിയില്‍ ഒരു കൈ നോക്കാന്‍ ജോണ്‍ മാസ്റ്റര്‍

0

പാരലല്‍ കോളേജ് നടത്തിപ്പ് പ്രതിസന്ധിയിലായപ്പോള്‍ കൃഷിയിലേക്ക് ചുവെടെടുത്ത് വെച്ച് കോളേജ് അധ്യാപകന്‍. മാനന്തവാടിയില്‍ കോളേജ് നടത്തുന്ന പി.ജെ.ജോണ്‍ മാസ്റ്ററാണ് ഈ കൊവിഡ്  കാലത്ത് ഒരു ഏക്കറിലധികം സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്നത്.വീടിന് സമീപത്തെ തന്റെ സുഹൃത്തിന്റെ സ്ഥലം കൃഷി ആവശ്യം പറഞ്ഞപ്പോള്‍ ലഭിക്കുകയും ചെയ്തു.

അങ്ങനെ രാവിലെയും വൈകീട്ടും തൂമ്പയുമെടുത്ത് ജോണ്‍ മാസ്റ്റര്‍ പറമ്പത്തേക്ക്.മരചീനി, ചേമ്പ്, ചേന,പയര്‍, മഞ്ഞള്‍  തുടങ്ങി ഉള്ളി വരെ ജൈവ രീതിയില്‍ കൃഷിയിറക്കി ജോണ്‍ മാസ്റ്റര്‍ . പറമ്പില്‍ ഒരു ചെറിയ ഷെഡും കെട്ടി.  ഷെഡിലിരുന്ന് അത്യാവശ്യം കവിതയും രചിക്കും .

Leave A Reply

Your email address will not be published.

error: Content is protected !!