ക്വാറന്റെയിന്‍ ലംഘനത്തിനെതിരെ കേസ് :മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി
വ്യാജ പരാതിയില്‍ ക്വാറന്റെയിന്‍ ലംഘനത്തിന് കേസെടുത്തതിനെതിരെ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ കമ്മീഷന്‍ കേസെടുത്തതായി തലപ്പുഴ പുതിയിടം കല്ലുംപുറത്ത് ജിനീഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേസെടുത്തത് സംബന്ധിച്ച് സമൂഹ്യ മാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും വസ്തുതാപരമല്ലാത്ത വാര്‍ത്ത നല്‍കിയും തന്നെ സമൂഹമധ്യത്തില്‍ താറടിച്ചു കാണിച്ചതായാണ് ജിനീഷ് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇക്കഴിഞ്ഞ ജൂലൈ 8 ന് പ്രദേശവാസിയായ വിദ്യാര്‍ത്ഥിനിയെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും കൂട്ടികൊണ്ട് വന്നതിനാണ് ജിനീഷ് ക്വാറന്റെയിനില്‍ കഴിഞ്ഞത്.14 ദിവസത്തേക്കാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റെയിനില്‍ ഇരിക്കാന്‍ പറഞ്ഞത്. അത് പ്രകാരം 14 ദിവത്തിന് ശേഷം ആരോഗ്യ പ്രവര്‍ത്തകരുടെ അനുമതിയോടെ 24-ാം തീയ്യതി മരുന്നും മറ്റ് ആവശ്യ സാധനങ്ങളും വാങ്ങാന്‍ തലപ്പുഴയില്‍ പോയിരുന്നു ആ സമയത്ത് പോലീസ് വീട്ടില്‍ എത്തിയതായും ക്വാറന്റെയിന്‍ ലംഘനത്തിന് തന്റെ പേരില്‍ കേസെടുക്കുകയും ചെയ്തു. സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രദേശത്തെ ഒരു വൃക്തിയാണെന്നും ജിനീഷ് ആരോപിക്കുന്നു. സത്യാവസ്ഥ പുറത്ത് കൊണ്ട് വരാനാണ് താന്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയതെന്നും ജിനീഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.