ഇന്ത്യയില്‍ നിന്നും 13 രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍.

0

ആസ്ട്രേലിയ, ജപ്പാന്‍, സിംഗപ്പൂര്‍ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് ആരംഭിക്കുക. ഇന്ത്യയിലെ വിമാനകമ്പനികള്‍ 13 രാജ്യങ്ങളിലേക്കും അവിടെ നിന്നുള്ള കമ്പനികള്‍ തിരിച്ചും സര്‍വീസ് നടത്തുമെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. ഏതെങ്കിലും രാജ്യവുമായി ഉഭയകക്ഷി എയര്‍ ബബിള്‍ ഉടമ്പടിയില്‍ ധാരണയെത്തിയാല്‍ ഇരു രാജ്യങ്ങളിലെയും വിമാനക്കമ്പനികള്‍ക്ക് ചില നിയന്ത്രണങ്ങളോടെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്താന്‍ കഴിയും. ജൂലൈ മുതല്‍ ഇന്ത്യ ഏതാനും രാജ്യങ്ങളുമായി എയര്‍ ബബിള്‍ കരാറിലെത്തുകയും വിമാന സര്‍വീസിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, യുഎഇ, ഖത്തര്‍, മാലിദ്വീപ് എന്നീ രാജ്യങ്ങളുമായായിരുന്നു കരാര്‍.ഇറ്റലി, ജപ്പാന്‍, ന്യൂസിലാന്റ്, നൈജീരിയ, ബഹ്‌റൈന്‍, ഇസ്രായേല്‍, കെനിയ, ഫിലിപ്പൈന്‍സ്, റഷ്യ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ ഇപ്പോള്‍ ചര്‍ച്ച നടത്തുന്നതായി അദ്ദേഹം വ്യക്തമാക്കി. അയല്‍ രാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലും എയര്‍ ബബിള്‍ കരാര്‍ പ്രകാരം വിമാനസര്‍വീസുകള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും പുരി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!