ലോറിയില്‍ പച്ചക്കറികള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 18500 പാക്കറ്റ് ഹാന്‍സ് പിടികൂടി.പിടികൂടിയ നിരോധിത പുകയില ഉല്‍പ്പന്നത്തിന് വിപണിയില്‍ കാല്‍ കോടി വിലമതിക്കും.വയനാട് എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മുത്തങ്ങ എക്‌സൈസ് ചെക്ക്പോസ്റ്റില്‍ എക്സൈസ് ഇന്റലിജന്‍സും മുത്തങ്ങ എക്സൈസ് അധികൃതരും നടത്തിയ വാഹന പരിശോധനയിലാണ് നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് പിടികൂടിയത്.സംഭവത്തില്‍ കര്‍ണാടക സ്വദേശികളായ ഗുണ്ടല്‍പേട്ട മല്ലു(27),കൃഷ്ണ(30) എന്നിവരെ അറസ്റ്റ് ചെയ്തു.മിനിലോറിയില്‍ 14 വലിയ ചാക്കുകളിലാക്കി പച്ചക്കറികള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 18500 പാക്കറ്റ് ഹാന്‍സാണ് പിടികൂടിയത്. കര്‍ണ്ണാടകയില്‍ നിന്നും ബത്തേരിയിലേക്ക് കൊണ്ടുവന്നതാണ് പിടികൂടിയ ഹാന്‍സ് എന്നാണ് പിടിയിലായവര്‍ ചോദ്യം ചെയ്യലില്‍ എക്സൈസിനോട് പറഞ്ഞത്.പിടികൂടിയ നിരോധിത പുകയില ഉത്പന്നങ്ങളും പ്രതികളേയും വാഹനവും പോലീസിന് കൈമാറും. ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ എം കെ സുനില്‍, ചെക്ക് പോസ്റ്റ് ഇന്‍സ്പെക്ടര്‍ ഹരീഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.രമേഷ്,പി.എസ് വിനീഷ്,കെ.പി ലത്തീഫ്,കെ.വി വിജയകുമാര്‍,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജോമോന്‍,രാജേഷ് തോമസ്,എക്സൈസ് ഡ്രൈവര്‍ എം.എം ജോയി എന്നിവര്‍ ചേര്‍ന്നാണ് ഹാന്‍സ് പിടികൂടിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.