കര്‍ക്കിടകം വിട പറഞ്ഞ് പ്രത്യാശയുടെ പൊന്‍കിരണവുമായി പൊന്നിന്‍ ചിങ്ങം.പൊന്നിന്‍ ചിങ്ങമെന്നത് പഴങ്കഥയായി മാറുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷവും പ്രളയം കവര്‍ന്നെടുത്തു.വറുതിയൊഴിഞ്ഞ് മുളപൊട്ടുന്ന നാമ്പുകള്‍ക്ക് മേല്‍ ഇത്തവണ മഹാമാരിക്കാലത്തിന്റെ ആശങ്ക ഉണ്ടെങ്കിലും ചിങ്ങം ഒന്ന് ഓരോ കര്‍ഷകനും പ്രതീക്ഷയുടെ ദിനമാണ്. ഉള്ളതുകൊണ്ട് ഓണംപോലെ .
പോയ ദിനങ്ങള്‍ പരിധികളില്ലാതെ നമ്മെ കൈകോര്‍ക്കാനും ചെറുത്തു നില്‍ക്കാനും പഠിപ്പിച്ചു. ദുരന്തങ്ങളില്‍ നിന്ന് കരുത്തോടെ കരുതലോടെ നമ്മള്‍ മുന്നേറി. മഹാമാരിയുടെ അടച്ചിടലുകള്‍ വ്യത്യസ്തമായ നല്ലകാര്യങ്ങള്‍ നമ്മെ ചെയ്യാന്‍ പ്രേരിപ്പിച്ചു.ദുരിത വര്‍ഷം ആശങ്കയുണ്ടാക്കി.ഒടുവില്‍ ആടിയുടെ അറുതി കഴിഞ്ഞ് ആവണിയുടെ നല്ല തുടക്കത്തിന് ഒരു ജനത ഒന്നാകെ തുടക്കം കുറിക്കുന്നു. എന്നാല്‍ കര്‍ഷകന്‍ പാടത്തും പറമ്പിലുമെല്ലാം വിളവിറക്കുന്നുണ്ട്. ഇക്കാലത്തിനുമപ്പുറം അതിജീവനത്തിന്റെ ഒരു പുലര്‍ക്കാലത്തിനായി നാല് നാളിനപ്പുറം അത്തം പിറക്കും. പൊന്നോണത്തിനായുള്ള കാത്തിരിപ്പു കൂടിയാണ് ഇനി.സമാധാനത്തിന്റെയും സമൃദ്ധിയുടെയും പുതുവത്സരാശംസകള്‍.