ചിത്രഗിരി – അറുപത് – വട്ടത്ത് വയല്‍ റോഡ്  ഉദ്ഘാടനം ചെയ്തു

0

ടാറിങ്ങ്, കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച വടുവഞ്ചാല്‍ ചിത്രഗിരി – അറുപത് – വട്ടത്ത് വയല്‍ റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.അനില്‍കുമാര്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ട് 20 ലക്ഷം, മുന്‍ എം.പി.  എം.ഐ.ഷാനവാസിന്റെ പ്രാദേശിക വികസന ഫണ്ട് 5 ലക്ഷം എന്നിങ്ങനെ തുക ചിലവഴിച്ചാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. യാഹ്യാഖാന്‍ തലക്കല്‍, ജഷീര്‍ പള്ളിവയല്‍, പി.ഹരിഹരന്‍, യു.ബാലന്‍, അനീഷ് ദേവസ്യ, യശോദചന്ദ്രന്‍, ജിനേഷ് പള്ളിപ്പാട് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!