അനില്‍ കുമാറിന് സ്വീകരണം നല്‍കി 

0

കോവിഡ് രോഗമുക്തനായ പുല്‍പള്ളി കാനറാബാങ്ക് മാനേജര്‍ അനില്‍കുമാറിന് വയനാട് സിറ്റി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍  സ്വീകരണം നല്‍കി. കോവിഡ് രോഗികളോട് പൊതുസമൂഹം സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ച്  സ്വന്തം അനുഭവത്തെ  മുന്‍നിര്‍ത്തി കോവിഡ് രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ബോധവല്‍ക്കരണംനടത്തി വരുന്ന അനില്‍ കുമാറിന്റെ പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദരവ് നല്‍കിയത്.സ്വീകരണത്തില്‍ ജോര്‍ജ് തട്ടാംപറമ്പില്‍ അധ്യക്ഷനായിരുന്നു. കെ ആര്‍ ജയരാജ്, പി എ ഡീവന്‍സ്, കെ കെ സോമനാഥന്‍, എന്‍. സത്യാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!