പൊലീസ് വളണ്ടിയര്‍മാരും തിരക്കിലാണ്

0

കല്‍പ്പറ്റ നഗരത്തില്‍ 12 വളണ്ടിയര്‍മാരാണ് കര്‍മ്മനിരതരായിട്ടുള്ളത്.ഗതാഗതക്കുരുക്ക് സൃഷ്ടിക്കാതിരിക്കുന്നതിനും , കണ്ടെയ്‌മെന്റ് സോണ്‍ ഭാഗങ്ങളില്‍ ഗതാഗതം തിരിച്ചുവിടുന്നതിനും പൊലീസിനൊപ്പം ഇവരും മുന്‍പന്തിയിലുണ്ട്
കല്‍പ്പറ്റ  എസ് എച്ച് ഒ അബ്ബാസലി, സിഐ അഗസ്റ്റിന്‍, എസ് ഐ ജെയിംസ് എന്നിവരുടെ കീഴിലാണ് ഇവരുടെ പ്രവര്‍ത്തനം.രമേശ് കുമാര്‍ ആര്‍ സി, സര്‍ണാസ്, മനോജ്കുമാര്‍, നജീം, അദ്വൈത്, അന്‍സില്‍, ആനന്ദന്‍ പാലപ്പറ്റ, ബഷീര്‍, ബുഷര്‍,  സൈദലവി ,മുബഷീര്‍, സാജീദ് എന്നിവരാണ് കല്‍പ്പറ്റയില്‍ പോലീസ് വളണ്ടിയറായി പ്രവര്‍ത്തിക്കുന്നത്

ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ പല സ്ഥലങ്ങളും കണ്ടെയ്‌മെന്റ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ പലസ്ഥലങ്ങളിലും റോഡുകള്‍ അടയ്ക്കുകയും ഗതാഗത തടസ്സമുള്ള സ്ഥലങ്ങളില്‍ വാഹനങ്ങളെ  തിരിച്ചു വിടുന്നതും ജില്ലയിലെ പോലീസുകാര്‍ക്ക്  വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലയിലെ ഓരോ ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കര്‍മ്മനിരതരായി പോലീസ് വാളണ്ടിയര്‍മാരെ രൂപീകരിച്ചത്. കല്‍പ്പറ്റയിലെ പലഭാഗങ്ങളിലും ഇവരുടെ സാന്നിധ്യമുണ്ട്.കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയില്‍ റെസ്‌ക്യൂ ടീമിനൊപ്പം ഇവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിരുന്നു.വിദേശ സഹായം കിട്ടിയതോടെ  പോലീസ് വളണ്ടിയര്‍മാര്‍ ചെയ്ന്‍സോ, ആക്‌സോ എന്നിവ ഇതിനോടകം തന്നെ വാങ്ങിയിട്ടുണ്ട്. സേഫ്റ്റി ജാക്കറ്റ്, ഹെല്‍മെറ്റ് എന്നിവയുടെ അഭാവത്തിലാണ് ഇവരുടെ പ്രവര്‍ത്തനം.

Leave A Reply

Your email address will not be published.

error: Content is protected !!