പുന:ചംക്രമണ മത്സ്യകൃഷിയില്‍ നൂറുമേനി കൊയ്ത് ബെന്നി ചിറ്റേത്ത്

0

പുല്‍പ്പള്ളി: പുന:ചംക്രമണ മത്സ്യകൃഷിയിലൂടെ ശ്രദ്ധേയനായ പുല്‍പ്പള്ളി കാപ്പിസെറ്റ് സ്വദേശിയായ ബെന്നിചിറ്റേത്തിന് നൂറുമേനി വിളവ്. ഗിഫ്റ്റ് തിലോപ്പിയ എന്ന ബെന്നിയുടെ കൃഷിയിടത്തിലെ മീന്‍ വാങ്ങാന്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും ആളുകളെത്തുന്നുണ്ട്. ആവശ്യക്കാര്‍ക്ക് ജീവനോടെ പിടിച്ചുനല്‍കുന്നതും, സീല്‍പോളിന്‍ ഷീറ്റില്‍ വളര്‍ത്തുന്നതിനാലും പെലറ്റ് തീറ്റ കൊടുക്കുന്നതിനാല്‍ ചെളിചൊവയില്ലാത്തതിനാലും, രുചി കൂടുതലുള്ളതിനാലും ഈയിനം മീനിന് വന്‍ ഡിമാന്റാണ്. പ്രോട്ടീന്‍ ഗുണവും, ജീവിത ശൈലി രോഗങ്ങളെ ചെറുക്കാനുള്ള കഴിവുമെല്ലാം ഗിഫ്്റ്റ് തിലോപ്പിയയുടെ മാത്രം പ്രത്യേകതയാണ്.
ബെന്നിയുടെ കൃഷിരീതി വ്യത്യസ്തത കൊണ്ട് തന്നെ നേരത്തെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അഞ്ച് സെന്റ് സ്ഥലത്ത് മത്സ്യകൃഷിയും പച്ചക്കറികൃഷിയും ഒരുപോലെ കൊണ്ടുപോകുന്ന രീതിയായിരുന്നു ബെന്നി അവലംബിച്ചിരുന്നത്. ഉള്‍നാടന്‍ മത്സ്യകൃഷിയുടെ ഈ നൂതന മത്സ്യകൃഷിയില്‍ 11 പേരെയായിരുന്നു ജില്ലയില്‍ നിന്നും തിരഞ്ഞെടുത്തത്. എന്നാല്‍ പുന:ചംക്രമണ മത്സ്യകൃഷിയില്‍ സംസ്ഥാനമത്സ്യവകുപ്പ് ജില്ലയില്‍ തിരഞ്ഞെടുത്ത അഞ്ച് പേരില്‍ ഒരാള്‍ ബെന്നിയായിരുന്നു. മറ്റ് മത്സ്യകൃഷിയില്‍ ഒരു സെന്റ് സ്ഥലത്ത് കേവലം 80 മുതല്‍ 120 മത്സ്യകുഞ്ഞുങ്ങളെ വരെയാണ് നിേപിക്കുന്നതെങ്കില്‍ പുന:ചംക്രമണ മത്സ്യകൃഷിയില്‍ 4000 മത്സ്യകുഞ്ഞുങ്ങളെ വരെ നിക്ഷേപിക്കാം. ഒരു സെന്റ് സീല്‍പോളിന്‍ കുളത്തില്‍ 4000 മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചാല്‍ മത്സ്യങ്ങളുടെ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടി അമോണിയ ഉണ്ടാകുന്നത് തടയാന്‍ 24 മണിക്കൂറും വെള്ളം ഫില്‍ട്ടര്‍ ചെയ്യുന്ന രീതിയാണ് ഈ കൃഷിയുടെ പ്രത്യേകത. ഒന്നാം ടാങ്കില്‍ വെള്ളമടിച്ചു കയറ്റി അത് ഫില്‍ട്ടര്‍ ചെയ്ത് രണ്ടാം ടാങ്കിലേക്ക് കടത്തിവിടുകയും, പിന്നീട് ആ ടാങ്കില്‍ നിന്ന് മെറ്റല്‍ മാത്രം നിറച്ച പച്ചക്കറി ബെഡ്ഡിലേക്ക് വെള്ളം പമ്പ് ചെയ്യുകയുമാണ് ചെയ്യുന്നത്. ഈ വെള്ളം വീണ്ടും മത്സ്യക്കുളത്തിലേക്ക് പതിക്കുന്ന രീതിയിലാണ് കൃഷി സജ്ജമാക്കിയിരിക്കുന്നത്. ഒരു മീറ്റര്‍ വീതിയിലും, ഒന്നര മീറ്റര്‍ ഉയരത്തിലും, 10 മീറ്റര്‍ നീളത്തിലുമുള്ള പച്ചക്കറി ബെഡ്ഡാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. ഒരു മീറ്റര്‍ വീതിയിലും, ഒന്നര മീറ്റര്‍ ഉയരത്തിലും, 10 മീറ്റര്‍ നീളത്തിലുമുള്ള പച്ചക്കറി ബെഡ്ഡാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ഈ പച്ചക്കറി ബെഡ്ഡില്‍ മണ്ണിടാതെ മെറ്റലില്‍ ഉറപ്പിച്ചുനിര്‍ത്തി വേരുകള്‍ പതിക്കുന്ന രീതിയിലാണ് കൃഷി ചെയ്തിരിക്കുന്നത്. പുന:ചംക്രമണ മത്സ്യകൃഷിയില്‍ ഗിഫ്റ്റ് തിലോപ്പിയ എന്ന മത്സ്യത്തിന്റെ ശരാശരി വളര്‍ച്ച എട്ട് മാസം വരെയാണ്. പരമാവധി 400 ഗ്രാം വരെയാണ് ഈ മത്സ്യത്തിന്റെ വളര്‍ച്ച. നിലവില്‍ ബെന്നിയുടെ കുളത്തിലെ മത്സ്യങ്ങള്‍ വില്‍പ്പന ആരംഭിച്ചുകഴിഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഈ മത്സ്യം വാങ്ങാന്‍ ഇവിടേക്ക് ആളുകളെത്തുന്നുണ്ട്. പുന:ചംക്രമണ മത്സ്യകൃഷിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 9048604545 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം.

Leave A Reply

Your email address will not be published.

error: Content is protected !!