തൊഴില്‍ വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ ഐ ടി യു സി. തൊഴിലുടമകളുടെ പീഢനം മൂലം തൊഴിലാളികള്‍ നിര്‍ബന്ധിതമായി പിരിഞ്ഞു പോകുമ്പോഴും, തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരും തൊഴില്‍ വകുപ്പും മുന്‍കൈ എടുക്കുന്നില്ലന്ന് എ ഐ ടി യു സി ജില്ലാ സെക്രട്ടറി പി.കെ മൂര്‍ത്തി ആരോപിച്ചു. ജില്ലയിലെ തോട്ടങ്ങള്‍ മുറിച്ച് വില്‍ക്കാന്‍ ശ്രമം നടക്കുകയാണ്. തോട്ടങ്ങളില്‍ അനധികൃത മരംമുറി വ്യാപകമായിട്ടും നടപടിയെടുക്കാന്‍ തൊഴില്‍ വകുപ്പ് മുന്‍കൈ എടുക്കുന്നില്ല.. ഇതിനാല്‍ ശക്തമായ സമരപരിപാടികള്‍ ജില്ലയില്‍ തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭരണമുന്നണിയിലെ ഈ മുറുമുറുപ്പ് വരും ദിവസങ്ങളില്‍ കുടുതല്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തും.