സി.എം.പി ജില്ലാ ഓഫീസുകളില്‍ ഉപവാസ സമരം

0

പെട്ടിമുടി ദുരന്തത്തില്‍ വീടും സ്ഥലവും നഷടപ്പെട്ടവര്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ ധനസഹായം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്  സി.എം.പി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍  സി.എം.പി ജില്ലാ ഓഫീസുകളില്‍ ഉപവാസ സമരം നടത്തി. രാവിലെ 8 മണി മുതല്‍ 2 മണി വരെയാണ് ഉപവാസ സമരം.മുസ്ലിം ലീഗ് മണ്ഡലം കമ്മറ്റി സെക്രട്ടറി പി.കെ.അസ്മത്ത് ഉദ്ഘാടനം ചെയ്തു. ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കുന്നതില്‍ കാലതാമസം വരുത്തുന്ന സര്‍ക്കാര്‍ നടപടി ശരിയായരീതിയല്ലെന്ന്് അദ്ദേഹം പറഞ്ഞു.മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ.അസി, രഘു കുടോത്തുമ്മല്‍, ബെന്നി, രാമചന്ദ്രന്‍ ,പ്രകാശന്‍ പുഞ്ചവയല്‍, എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി.കെ.ഭൂപേഷിന്റെ നേതൃത്വത്തിലാണ് ഉപവാസ സമരം സംഘടിപ്പിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!