കുറ്റാന്വേഷണമികവിനുള്ള മെഡല്‍ ഡി.വൈ.എസ്.പി. കെ.എം ദേവസ്യയ്ക്ക്
കുറ്റാന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഇക്കൊല്ലത്തെ മെഡലിന് കേരള പൊലീസിലെ ഏഴ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. അതിലൊരാള്‍ മാനന്തവാടി ഡി.വൈ.എസ്.പി. ആയിരുന്ന കെ.എം ദേവസ്യയാണ്.് നിലവില്‍ പാലക്കാട് ആലത്തൂര്‍ ഡി.വൈ.എസ്.പി ആണ്. വയനാടിന്റെ കുറ്റാന്വേഷണ ചരിത്രത്തില്‍ മികവു തെളിയിച്ച പോലീസ് ഉദ്യോഗസ്ഥനെ വയനാട്ടുകാര്‍ ആരും മറക്കില്ല. വെള്ളമുണ്ടയിലെ പൂരഞ്ഞി ദമ്പതികള്‍ കൊല ചെയ്യപ്പെട്ട കേസ് മുതല്‍ ദൃശ്യം മോഡല്‍ തോണിച്ചാല്‍ കൊലപാതകം വരെ അതിവിദഗ്ദമായി തെളിയിച്ച ഉദ്യോഗസ്ഥനായിരുന്നു കെ.എം.ദേവസ്യ.
2017- 19 കാലയളവിലാണ് മാനന്തവാടിയില്‍ ഡി.വൈ.എസ്.പി. ആയി അദ്ദേഹം സേവനമനുഷ്ടിച്ചത്. 1993 ല്‍ പാലക്കാട് ജില്ലയില്‍ നിന്നും കാക്കിക്കുപ്പായം അണിഞ്ഞ ശേഷം 2004 ല്‍ ആലപ്പുഴ ഹരിപ്പാട് സ്റ്റേഷനില്‍ എസ്‌ഐയായും, തിരുവനന്തപുരം (ബാലരാമപുരം), മലപ്പുറം ( പെരിന്തല്‍മണ്ണ), (തിരൂര്‍) , കുന്നംകുളം,കൊടുങ്ങല്ലൂര്‍ എന്നിങ്ങനെ നീണ്ട സര്‍വ്വീസ് കാലത്തിനു ശേഷം മാനന്തവാടിയില്‍ 2017 ല്‍ ഡിവൈഎസ്പിയായി ചുമതലയേറ്റു. 30 ല്‍ അധികം കൊലപാതക കേസുകള്‍ അന്വേക്ഷിച്ചു, വിചാരണ കഴിഞ്ഞ 8 കേസുകളിലധികവും ജീവപര്യന്തവും അതിനു മുകളിലും ശിക്ഷകള്‍ വാങ്ങിച്ചു നല്‍കിയ പോലീസ് ഉദ്യോഗസ്ഥനായിരുന്നു കെ.എം. ദേവസ്യ