ഫേസ് ഷീല്‍ഡും ഗ്ലൗസും വിതരണം ചെയ്തു

0

കല്‍പ്പറ്റ: കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ നഗരസഭയിലെ ജീവനക്കാര്‍ക്ക് കോവിഡ്- 19- പ്രതിരോധ ഉപകരണങ്ങളായ ഫേസ് ഷീല്‍ഡ്, ഗ്ലൗസ് എന്നിവ സൗജന്യമായി വിതരണം ചെയ്തു. വിതരണോദ്ഘാടനം നരസഭ സെക്രട്ടറി വി.എസ്.സന്ദീപ് കുമാറിന് കെ എം സി എസ് എ ജില്ലാ സെക്രട്ടറി കെ.സലാം കല്‍പ്പറ്റ ഉപകരണങ്ങള്‍ കൈമാറി നിര്‍വഹിച്ചു. കെ എം സി എസ് എ യൂണിറ്റ് സെക്രട്ടറി വി.രാമന്‍ വെണ്ടോല്‍ അധ്യക്ഷത വഹിച്ചു.ഭാരവാഹികളായ വി.രജ്ഞിത്ത്, കെ.കൃഷ്ണമോഹന്‍, വി.ജെ. അന്നമ്മ, സി.ജലജ, എസ്.സെയ്ഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!