ജില്ലയിൽ സിവിൽ സ്‌പ്ലൈസ് വഴി വിതരണം ചെയ്യുന്ന സൗജന്യം ഓണകിറ്റുകളുടെ വിതരണം ആരംഭിച്ചു. ജില്ലയിലെ 219991 റേഷൻകാർഡ് ഉടമകൾക്കാണ് കിറ്റുകൾ ലഭിക്കുക. തുടക്കത്തിൽ മഞ്ഞ് കാർഡുടമകൾക്കാണ് കിറ്റുകൾ റേഷൻകടകൾ വഴി നൽകുന്നത്.സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന ഓണക്കിറ്റുകളുടെ വിതരണമാണ് ജില്ലയില്‍ ഇന്ന് ആരംഭിച്ചത്. തുടക്കത്തില്‍ മഞ്ഞ കാര്‍ഡുടമകള്‍ക്കാണ് കിറ്റുകള്‍ നല്‍കുന്നത്. 13, 14, 16 തീയ്യതികളിലാണ് മഞ്ഞ് കാര്‍ഡുകാര്‍ക്ക് കിറ്റ് വിതരണം ചെയ്യുന്നത്. തുടര്‍ന്ന് 19 മുതല്‍ 22വരെയുള്ള തീയ്യതികളില്‍ പിങ്ക് കാര്‍ഡുടമകള്‍ക്കും നല്‍കും. ശേഷിക്കുന്ന നീല, വെള്ള കാര്‍ഡുടമകള്‍ക്ക് ഓണത്തിന് മുമ്പ് തന്നെ റേഷന്‍ കടകള്‍ വഴി കിറ്റുകള്‍ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. കിറ്റില്‍ അഞ്ഞൂറ് രൂപയോളം വില വരുന്ന 12 ഇനങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ജില്ലയില്‍ രണ്ട് ലക്ഷത്തി പത്തൊമ്പതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്ന് കാര്‍ഡുടമകള്‍ക്കാണ് സൗജന്യ പലവ്യജ്ഞന കിറ്റുകള്‍ ലഭിക്കുക. ഇതില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 82102 ഉം, വൈത്തിരി 69000വും, മാനന്തവാടിയില്‍ 68889ഉം കാര്‍ഡുകളാണ് ഉള്ളത്.
Sign in
Sign in
Recover your password.
A password will be e-mailed to you.