എലിപ്പനി പ്രതിരോധം; വ്യാഴാഴ്ച്ചകളില്‍ ഡോക്‌സി ഡേ

0

എലിപ്പനി കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ  പ്രധാനപ്പെട്ട ബസ് സ്റ്റാന്‍ഡുകളായ കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡ്, പുതിയ ബസ് സ്റ്റാന്‍ഡ്, മേപ്പാടി, വൈത്തിരി, മുട്ടില്‍, പടിഞ്ഞാറത്തറ, മാനന്തവാടി, പനമരം, കാട്ടിക്കുളം, ബത്തേരി, മീനങ്ങാടി,   അമ്പലവയല്‍, പുല്‍പള്ളി എന്നിവിടങ്ങളിലും കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലും  ആഗസ്റ്റ് 13, 20, 27, സെപ്റ്റംബര്‍ 3 എന്നീ വ്യാഴാഴ്ചകളില്‍ ഡോക്‌സി സൈക്‌ളിന്‍ കിയോസ്‌ക്കുകള്‍ ഒരുക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവിടെ നിന്നും പൊതുജനങ്ങള്‍ക്ക് ഓരോ ഡോസ് ഡോക്‌സി സൈക്ലിന്‍ ഗുളിക നല്‍കുകയും എലിപ്പനി തടയുന്നതിനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യും. ഈ ദിവസങ്ങളില്‍ ജില്ലയിലെ   എല്ലാ ആരോഗ്യ സ്ഥാപനങ്ങളുടേയും (PHC,FHC,CHC) പരിധിയില്‍ ഡോക്‌സി യാനം എന്ന പേരില്‍ വാഹനം  ബ്രാന്‍ഡിംഗ് നടത്തി പൊതുജനങ്ങള്‍ക്ക് ഡോക്‌സി സൈക്ലിന്‍ ഗുളിക വിതരണം ചെയ്യും.

Leave A Reply

Your email address will not be published.

error: Content is protected !!