വാളാട് കോവിഡ് വ്യാപനം ഗുരുതര വീഴ്ചയെന്ന് യു.ഡി.എഫ്

0

വാളാട് കോവിഡ് വ്യാപനം ആരോഗ്യ വകുപ്പിനും പഞ്ചായത്തിനും പറ്റിയ ഗുരുതര വീഴ്ചയെന്ന് തവിഞ്ഞാല്‍ പഞ്ചായത്ത് പ്രതിപക്ഷ യു.ഡി.എഫ്. ക്വാറന്റയിന്‍ തീരുമാനത്തിലടക്കം സി.പി.എം.രാഷ്ട്രീയം കളിക്കുന്നതായും യു.ഡി.എഫ് മെമ്പര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ജില്ലാ കലക്ടര്‍ക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും യു.ഡി.എഫ്.മെമ്പര്‍മാര്‍.

വാളാട് രോഗവ്യാപനത്തില്‍ ആദ്യ ഘട്ടത്തില്‍ ടെസ്റ്റുകളും മറ്റും കാര്യക്ഷമമായി നടന്നിരുന്നു എന്നാല്‍ ഇപ്പോഴത് കീഴ്‌മേല്‍ മറിഞ്ഞ അവസ്ഥയാണ്.ഭരണ സമിതിയില്‍ പോലും ചര്‍ച്ച ചെയ്യാതെ സി.പി.എം. ഈ വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയാണ്. സ്വന്തം വീടുകളില്‍ പോലും കൊവിഡ് പോസറ്റീവ് ഉള്ള സി.പി.എം.കുടുംബങ്ങളിലെ അംഗങ്ങള്‍ പോലും ആരോഗ്യ വളണ്ടിയര്‍മാര്‍ എന്ന് പറഞ്ഞ് പുറത്തിറങ്ങി നടക്കുമ്പോള്‍ യു.ഡി.എഫ് പ്രവര്‍ത്തകരെ മാത്രം ക്വാറന്റയിനില്‍ ഇരുത്തുന്ന അവസ്ഥയാണ് തവിഞ്ഞാലില്‍ നടക്കുന്നത്. വാര്‍ഡുകളിലെ ജാഗ്രത സമിതിയെ പോലും നോക്കുകുത്തികളാക്കി സി.പി.എം നിര്‍ദ്ദേശിക്കുന്ന കാര്യങ്ങളാണ് ആരോഗ്യ വകുപ്പും പോലീസും ചെയ്തു വരുന്നത്. സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ കാലത്ത് വാളാട് ഉരുവിനെ അറുത്ത് മാംത്സ വില്പന അടക്കം നടത്തിയത് സി.പി.എം ഉം ആരോഗ്യ വകുപ്പും അറിഞ്ഞു കൊണ്ട് തന്നെയാണ.് ഇക്കാര്യങ്ങളടക്കം ജില്ലയിലെ ഉന്നത പോലീസ്, ആരോഗ്യ, റവന്യ വകുപ്പ് അധികൃതരെ അറിയിച്ചിട്ടും ഇതുവരെ യാതൊരു വിധ നടപടികളും അധികൃതര്‍ സ്വീകരിച്ചില്ലെന്നും യു.ഡി.എഫ് മെമ്പര്‍മാര്‍ കുറ്റപ്പെടുത്തി.വാര്‍ത്താ സമ്മേളനത്തില്‍ യു.ഡി.എഫ് മെമ്പര്‍മാരായ എം.ജി.ബാബു, വി.കെ.ശശിധരന്‍, എല്‍സി ജോയ് തുടങ്ങിയവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!