തളിപ്പുഴയില്‍ ആനയിറങ്ങി വ്യാപക കൃഷി നാശം

0

തളിപ്പുഴയില്‍ ആനയിറങ്ങി വ്യാപക കൃഷി നാശം. ദിവസങ്ങളായി ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ ഒറ്റയാന്‍ പ്രദേശവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്.
കഴിഞ്ഞ 4 ദിവസമായി തളിപ്പുഴ പ്രദേശത്തിറങ്ങിയ കാട്ടാന കൃഷിയിടങ്ങളില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച വെളുപ്പിന് തളിപ്പുഴയിലെത്തിയ കാട്ടുകൊമ്പന്‍ കാഞ്ഞിരപ്പറമ്പില്‍ സലീമിന്റെയും, കെപിസെയ്തിന്റയും നൂറുകണക്കിന് വാഴകള്‍ നശിപ്പിച്ചു. കൂടാതെ ആന ജനവാസ കേന്ദ്രങ്ങളില്‍ പ്രവേശിച്ചതോടെ പ്രധേശ വാസികള്‍ക്കിടയില്‍ കൂടുതല്‍ പരിഭ്രന്തി പരുത്തുകയും ഉറക്കം പോലും നഷ്ടമായി. വനം വകുപ്പിനെയും പോലീസിനെയും അറിയിക്കുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അറമല ഭാഗത്തു നിന്നാണ് ആന തളിപ്പുഴ എത്തുന്നത്. പ്രധേശത്ത് ഫെന്‍സിങ്ങ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും യാതൊരു ഉപകാരവുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അധികൃതരുടെ് നിസ്സംഗത ജനങ്ങള്‍ പ്രധിഷേതം അറിയിച്ചു. പ്രധേശത്ത് ആന നിലയുറപ്പിച്ചിട്ടുള്ള സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് വേണ്ട നടപടികള്‍ സ്വീകരിച്ച് ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!