മൂന്നു പേര്‍ക്ക് കൊവിഡ്: പുല്‍പ്പള്ളിയില്‍ വീണ്ടും ആശങ്ക

0

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ മീനംകൊല്ലിയില്‍ കുടുംബത്തിലെ മൂന്നുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പുല്‍പ്പള്ളി വീണ്ടും ആശങ്കയിലായി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയി വന്ന ദമ്പതികള്‍ക്കും മകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത് .ഇവരുടെ വീട്ടില്‍ തന്നെ കഴിയുന്ന ബന്ധുവിന് നാട്ടില്‍ സമ്പര്‍ക്കം ഉണ്ടായതാണ് ആശങ്കക്കിടയാക്കിയത്. തിങ്കളാഴ്ചയാണ് ഇവരുടെ പരിശോധനാഫലം പോസിറ്റീവായത്.

16 ദിവസത്തോളം തുടര്‍ച്ചയായി കണ്ടെയ്ന്‍മെന്റ് സോണ്‍ ആയിരുന്ന പുല്‍പ്പള്ളി ബുധനാഴ്ചയാണ് കണ്ടെയ്ന്‍മെന്റ് പരിധിയില്‍ നിന്ന് ഒഴിവാക്കിയത്. പുതിയ കേസുകള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മീനംകൊല്ലി വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു .താഴെ അങ്ങാടി മുതല്‍ ആനപ്പാറവരെയുള്ള ഭാഗമായിരിക്കും
ടൗണില്‍ കണ്‍ടെയ്ന്‍മെന്റ് സോണ്‍ പരിധിയിലാകുക.നാലാംവാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കി.ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റും ഇതില്‍ ഉള്‍പ്പെടും.

Leave A Reply

Your email address will not be published.

error: Content is protected !!