ബൈത്തുറഹ്മ സമര്‍പ്പണവും, പൊതു സമ്മേളനവും പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യ്തു
വാളാട്: മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസി യുടെ വാളാട് മേഖല നിര്‍മ്മിച്ചു നല്‍കിയ രണ്ടാമത് ബൈത്തുറഹ്മ സമര്‍പ്പണവും, മുസ്ലീം ലീഗ് റാലിയും പൊതു സമ്മേളനവും പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യ്തു. വാളാട് പ്രദേശത്ത് 2-ാമത്തെ വീടാണ് കെ.എം.സി.സി കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍മ്മിച്ചു നല്‍കിയത്. പൊതു സമ്മേളനത്തിനു മുന്നോടിയായി ചേര്യംമൂലയില്‍ നിന്ന് വാളാടേയ്ക്ക്് റാലി നടത്തി. മറ്റു പാര്‍ട്ടികളില്‍ നിന്ന് രാജി വെച്ച് മുസ്ലീം ലീഗില്‍ അംഗത്ത്വം മെടുത്തവരെ ഹാരാര്‍പ്പണം നടത്തി. ഉദ്ഘാടന ചടങ്ങില്‍ യൂത്ത് ലീഗ് സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് പി. ഇസ്മയില്‍ കമ്പളക്കാട്, ഷരീഫ് കോട്ടപ്പുറം, മുന്‍ മന്ത്രി പി.കെ. ജയലക്ഷമി തുടങ്ങിയവര്‍ പങ്കെടുത്തു.