പനമരം റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍റെ നേതൃത്വത്തില്‍ ശൈഖ് ജീലാനി, കണ്ണിയത്ത് ശംസുല്‍ ഉലമാ അനുസ്മരണവും നടത്തി

0

പനമരം റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍റെ നേതൃത്വത്തില്‍ ശൈഖ് ജീലാനി, കണ്ണിയത്ത് ശംസുല്‍ ഉലമാ അനുസ്മരണവും മാനേജ്‌മെന്റ് കണ്‍വന്‍ഷനും നടത്തി.കൈതക്കല്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ നടന്ന പരിപാടി സമസ്ത മുശാവറ അംഗം വി.മൂസക്കോയ ഉസ്താദ് ഉത്ഘാടനം ചെയ്തു. റൈഞ്ച് പ്രസിഡന്റ് സി കെ.അബ്ദുല്‍ മജീദ് ദാരിമി അധ്യക്ഷനായി,.പി.ഇബ്രാഹിം ഹാജി ഇബ്രാഹിം മാസ്റ്റര്‍, കുണ്ടാലഅബ്ദുള്ള മൗലവി, മൊയ്തീന്‍ മാസ്റ്റര്‍, ചക്കര അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു. സജീവമാകേണ്ട മദ്രസകള്‍ എന്ന വിഷയത്തില്‍ പിണങ്ങോട് അബൂബക്കറും ദലീഡര്‍ എന്ന വിഷയത്തില്‍ ആസിഫ് വാഫി റിപ്പണും ക്ലാസ്സെടുത്തു.തുടര്‍ന്ന് കര്‍മ്മ രേഖ അവതരണം നടന്നു.വിവിധ മഹല്ല് കമ്മിറ്റിയംഗങ്ങള്‍, മദ്രസാഅധ്യാപകര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!