ചിത്രം വരച്ച് വീര സമരസേനാനികള്‍ക്ക് ആദരം

0

74-ാം സ്വാതന്ത്ര്യ ദിനത്തില്‍ വീര സമരസേനാനികള്‍ക്ക് ആദരവുമായി കല്‍പ്പറ്റ സ്വദേശി നവീന്‍ നാരായണന്‍ . 74 സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങളാണ് വരച്ചത്. വാട്ടര്‍ കളറാണ് ചിത്ര രചനക്കായി ഉപയോഗിച്ചിരിക്കുന്നത്.മൂന്നാഴ്ചക്കാലത്തെ ശ്രമഫലമായാണ്  ഇത്തരത്തില്‍ ചിത്രങ്ങള്‍ തയ്യാറാക്കിയത്. 75 മണിക്കൂറാണ് ചിത്രങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി വന്നത്.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് താന്‍ വരച്ച ഛായാചിത്രങ്ങള്‍ എല്ലാ ഇന്ത്യക്കാര്‍ക്കും വലിയ ദേശസ്‌നേഹ വിരുന്നായിരിക്കുമെന്നും നവീന്‍.

യഥാര്‍ത്ഥ സമര നായകന്‍മാരെ കണ്ടെത്താനും ഏറെ സമയമെടുത്തതായും  നവീന്‍ പറഞ്ഞു. വിവിധ മേഖലകള്‍, പ്രദേശങ്ങള്‍, പ്രത്യേക ശാസ്ത്രങ്ങള്‍ എന്നിവയില്‍ നിന്നുള്ള പങ്കാളിത്തം ഉള്‍പ്പെടുത്താനും നവീന്‍ ശ്രമിച്ചിട്ടുണ്ട്.  2003ല്‍ മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ നവീന്‍ നിലവില്‍ ബംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഓപ്പറേഷണല്‍ മാനേജരാണ്. കര്‍ണാടക ഹൈക്കോടതിയില്‍  അഭിഭാഷകനായി പരിശീലനം നടത്തുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് താന്‍ വരച്ച ഛായാചിത്രങ്ങള്‍ എല്ലാ ഇന്ത്യക്കാര്‍ക്കും വലിയ ദേശസ്‌നേഹ വിരുന്നായിരിക്കുമെന്നും നവീന്‍ പറഞ്ഞു.സ്വാതന്ത്ര്യ സമര ചിത്ര രചനയുമായി ബന്ധപ്പെട്ട് തന്റെ യൂട്യൂബ് ചാനലില്‍ ഓഗസ്റ്റ് 1ന് 8 മിനിറ്റ് വീഡിയോ പോസ്റ്റ് ചെയ്യുമെന്നും നവീന്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!