ജില്ലയില്‍ 27 പേര്‍ക്ക് കൂടി കോവിഡ്;  14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ  രോഗബാധ

0

വയനാട് ജില്ലയില്‍ ഇന്ന് 27 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.ഇവരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നും 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 383 ആയി. ഇതില്‍ 202 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 180 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 175 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാലും കണ്ണൂരില്‍ ഒരാളും ചികിത്സയില്‍ കഴിയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!
01:34