മൈസൂര്‍-മലപ്പുറം  ദേശീയപാതക്കെതിരെ  മര്‍ച്ചന്റസ് അസോസിയേഷന്‍

0

മൈസൂര്‍-മലപ്പുറം  ദേശീയപാത എന്ന പുതിയ  നിര്‍ദ്ദേശത്തിന് പിന്നില്‍, ദേശീയപാത 766 അടച്ചുപൂട്ടാന്‍ ശ്രമിക്കുന്ന ലോബികളുടെ സംഘമാണന്ന് സുല്‍ത്താന്‍ ബത്തേരി മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ദേശീയപാത 766 ന് മറ്റൊരു ബദല്‍പാത  ഇല്ല എന്ന് നിയമസഭയില്‍ പ്രമേയം പാസാക്കിയ സംസ്ഥാന സര്‍ക്കാര്‍ മൈസൂരു-മലപ്പുറം ദേശീയപാത നിര്‍ദ്ദേശം തള്ളിക്കളയുകയും സുപ്രീം കോടതിയില്‍ നടക്കുന്ന രാത്രിയാത്ര നിരോധനകേസില്‍ കാര്യക്ഷമമായി  ഇടപെട്ട് ദേശീയപാത 766 പൂര്‍ണമായും തുറന്നു കിട്ടാനുള്ള  നീക്കങ്ങള്‍ നടത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!