വിംസ്  മെഡിക്കല്‍ കോളേജ് സര്‍ക്കാരിന്  കൈമാറാനുള്ള  തീരുമാനം  സ്വാഗതാര്‍ഹം:എസ്ഡിപിഐ 

0

 വിംസ് മെഡിക്കല്‍ കോളേജ് സര്‍ക്കാരിന്  കൈമാറാനുള്ള മാനേജ്മെന്റിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി എസ്ഡിപിഐ വയനാട്  ജില്ലാ കമ്മിറ്റി, ഏറ്റെടുക്കല്‍ നടപടി സുതാര്യവും വേഗത്തിലുമാക്കണമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തടസ്സവാദങ്ങള്‍ ഉന്നയിച്ചും  ദുരൂഹമായ ഇടപെടലുകള്‍ നടത്തിയും മെഡിക്കല്‍ കോളേജ് ഇത്രയും വൈകിച്ചതിന് ജനപ്രതിനിധികള്‍ വയനാട്ട്കാരോട് മാപ്പ് പറയണം. നടപടിക്രമങ്ങള്‍ അനന്തമായി നീളുകയാണെങ്കില്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാകുന്നത് വരെ വര്‍ഷങ്ങളായി സമരമുഖത്തുള്ള എസ്ഡിപിഐ  തുടര്‍ന്നും  ജനകീയ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന്  ഭാരവാഹികള്‍ അറിയിച്ചു. ടി നാസര്‍ ഇ ഉസ്മാന്‍ , എം.എ ഷമീര്‍  പി ഫസലുറഹ്മാന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!