കണ്ടൈന്‍മെന്റ് സോണുകളിലേക്ക്  അവശ്യ സാധനങ്ങളുമായി  ത്രിവേണി വാഹനം

0

ജില്ലയിലെ കണ്ടൈന്‍മെന്റ് സോണുകളിലേക്ക് ആശ്യസാധനങ്ങളുമായി  കണ്‍സ്യൂമര്‍ഫെഡ് മൊബൈല്‍ ത്രിവേണി വാഹനം സര്‍വ്വീസ് ആരംഭിച്ചു. ജില്ലയിലെ കണ്ടൈന്‍മെന്റ് സോണുകളില്‍  ഭക്ഷ്യ ക്ഷാമം പരിഹരിക്കുന്നതിനായാണിത്.  പുല്‍പ്പള്ളിയില്‍  കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ ഇ.എ. ശങ്കരന്‍ മൊബൈല്‍ ത്രിവേണി വാഹനം ഫ്‌ലാഗ് ഓഫ് ചെയ്തു.  സ്ഥലങ്ങളും എത്തിച്ചേരുന്ന സമയവും ജില്ലാ ഭരണകൂടവുമായി ആലോചിച്ച് മുന്‍കൂട്ടി അറിയിക്കുന്നതായിരിക്കും.  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്,  റീജിയണല്‍ മാനേജര്‍ സുരേഷ് ബാബു, സുനീര്‍, വേലു സ്വാമി, മത്തായിആതിര എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!