മൂളിത്തോട് റോഡ് ഉപരോധം ജൂലൈ 18 ന് 

0

മൂളിത്തോട് ടൗണില്‍ സ്വകാര്യവ്യക്തി  കാല്‍വര്‍ട്ട് അടച്ചതിനെ തുടര്‍ന്ന് ടൗണില്‍ ഉണ്ടായ വെള്ളക്കെട്ടും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ അധികൃതര്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ച്  ആക്ഷന്‍ കമ്മിറ്റിയുടെ  നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഈ മാസം 18 ന് മൂളിത്തോട് റോഡ് ഉപരോധിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി  ഭാരവാഹികള്‍ പറഞ്ഞു.സ്വകാര്യ വ്യക്തിക്കെതിരെ  നടപടി സ്വീകരിക്കണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത  എസ്.മുനീര്‍, സൂപ്പി വേരോട്ട്, പ്രസാദ് ,എ കെ  മൊയ്ദു,വി ഉസ്മാന്‍ എന്നിവര്‍  പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!