ബലിതര്‍പ്പണങ്ങള്‍ക്ക് വിലക്ക്

0

കോവിഡ് പശ്ചാത്തലത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള ക്ഷേത്രങ്ങളില്‍ കര്‍ക്കിടക വാവ് പോലുളള വിശേഷ ദിവസങ്ങളില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തുന്നതിന്  സമ്പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയതായി ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ അറിയിച്ചു. ഭക്തജനങ്ങള്‍ കൂട്ടമായി എത്തുന്നത് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനോ സാമൂഹിക അകലം ഉറപ്പാക്കുന്നതിനോ സാധിക്കില്ല. ഇത് രോഗവ്യാപനത്തിന് വഴിവെക്കാന്‍ സാധ്യതയുണ്ടെന്ന സ്ഥിതി വിശേഷം പരിഗണിച്ചാണ് നടപടിയെന്ന് കമ്മീഷണര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!