വയനാട് ഡി.എം.ഒ.ഡോ.ആര്‍ രേണുകയ്ക്ക് എന്‍എച്ച്ആര്‍എഫ് ന്റെ ആദരം 

0

കോവിഡ് 19 ന്റെ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് മികച്ച സേവനം കാഴ്ചവെക്കുന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ക്കുള്ള നാഷണല്‍ ഹ്യുമന്‍ റൈറ്റ്‌സ് & ഹ്യുമാനിറ്റേറിയന്‍ സംഘടനയുടെ ആദരവ് വയനാട് ഡി.എം.ഒ.ഡോ.ആര്‍ രേണുകയ്ക്ക്. ഉദ്യോഗസ്ഥരുടെ സേവനത്തിനുള്ള അംഗീകാരമായും , മറ്റുള്ളവര്‍ക്ക് പ്രചോദനം ഉണ്ടാക്കുന്നതിനു വേണ്ടിയുമാണ് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തോടെയുള്ള ആദരം.സംഘടന പ്രവര്‍ത്തകര്‍ മാനന്തവാടി ഡി.എം.ഒ ഓഫീസിലെത്തി ഡോ.ആര്‍.രേണുകയ്ക്ക് ആദരവ് കൈമാറി. നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫെഡറേഷന്‍ നാഷണല്‍ ഇന്‍ജാര്‍ജ് ഒഫീസര്‍ ഡോ.മുഹമ്മദ് ഷഹല്‍ ഫൈസി ഐലാശ്ശേരി അംഗീകാര പത്രവും ഫലകവും ഡോ.രേണുകയ്ക്ക് കൈമാറി.ചടങ്ങില്‍ എന്‍എച്ചആര്‍എഫ്  മെമ്പര്‍മാരായ അബൂതാഹിര്‍, റിന്‍ഷാജ്, അജ്മല്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!