സംസ്ഥാന കൃഷി വകുപ്പ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ കല്‍പ്പറ്റ നിയോജകമണ്ഡലതല ഉദ്ഘാടനം മുട്ടില്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉഷാതമ്പി നിര്‍വഹിച്ചു. മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ഭരതന്‍ അദ്ധ്യക്ഷത വഹിച്ചു. കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എം.ഒ.ദേവസ്യ, പി.സി.അയ്യപ്പന്‍, മുട്ടില്‍ പഞ്ചായത്ത് സ്ഥിര സമിതി അദ്ധ്യക്ഷന്‍ എ.പി.അഹമ്മദ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സജിമോന്‍ കെ.വര്‍ഗീസ്, കല്‍പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.മമ്മൂട്ടി. മുട്ടില്‍ കൃഷി ഓഫീസര്‍ ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു.
വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ രണ്ടാം പക്ഷാചരണത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിക്കപ്പെട്ടു. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 10 രൂപ മുഖവിലയുള്ള 2 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകള്‍ കൃഷിഭവനുകള്‍ വഴി സൗജന്യമായി വിതരണം ചെയ്യും. ഒരു മാസത്തിനുള്ളില്‍ സൗജന്യമായി 15 ലക്ഷം പച്ചക്കറിത്തൈകളും 1000 യൂണിറ്റ് പച്ചക്കറി ഗ്രോ ബാഗുകളും വിതരണം ചെയ്യും. സ്‌കൂളുകളിലെ പച്ചക്കറി കൃഷി, സ്ഥാപന പച്ചക്കറി കൃഷി, തരിശു ഭൂമി പച്ചക്കറി കൃഷി, വാണിജ്യ പച്ചക്കറി കൃഷി, ശീതകാല പച്ചക്കറികൃഷി എന്നീ പദ്ധതികളും നടപ്പിലാക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.