പാലിയേറ്റീവ് രോഗികള്‍ക്ക് സാന്ത്വനമായി ഇനി ഫിസിയോതെറാപ്പി സൗകര്യവും

0

ചെന്നലോട്: പാലിയേറ്റീവ് രോഗികള്‍ക്ക് സാന്ത്വനമായി തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് യൂണിറ്റില്‍ ഫിസിയോതെറാപ്പി സെന്‍റര്‍ ആരംഭിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതം, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ അനുവദിച്ച തുക എന്നിവ ഉപയോഗിച്ച് ആരംഭിച്ച സെന്‍ററിന്‍റെ ഉദ്ഘാടനം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഉഷ തമ്പി നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ജിന്‍സി സണ്ണി അദ്ധ്യക്ഷത വഹിച്ചു. തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് യൂണിറ്റില്‍ നിലവില്‍ വീടുകളില്‍ പോയി ഉപകരണങ്ങള്‍ ഇല്ലാതെ ഫിസിയോതെറാപ്പി സേവനങ്ങള്‍ ചെയ്തു വന്നിരുന്നു. ഫിസിയോതെറാപ്പി സെന്‍റര്‍ ആരംഭിക്കുന്നതോടെ രോഗികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ലഭിക്കും. ബ്ലോക്ക് അംഗങ്ങളായ പി സി മമ്മൂട്ടി, പി ബാലന്‍, ഡോ. എം വി വിജേഷ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം പി  ശശികുമാര്‍,  എം വേലായുധന്‍, എം എ ജോസഫ്, ഷമീം പാറക്കണ്ടി, ഷിബു പോള്‍, സണ്ണി മുത്തങ്ങ, പി നാസര്‍, പി സി മൊയ്തൂട്ടിഹാജി, എം ശിവാനന്ദന്‍, കെ ഐ കൃഷ്ണകുമാര്‍, ഹെഡ് നഴ്സ് എല്‍സമ്മ തോമസ് ആഷ്‌ലി ബേബി, ജൂലി ജോര്‍ജ്ജ്, സനല്‍രാജ്, ശാന്തി അനില്‍, വി മുസ്തഫ, അനില്‍കുമാര്‍, സലിം വാക്കട തുടങ്ങിയവര്‍ സംബന്ധിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. വിന്‍സന്‍റ്  സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തോമസ് മാത്യു മാത്യു നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!