കെ.കരുണാകരന്‍ ജന്മദിന അനുസ്മണം നടത്തി

0

കല്‍പ്പറ്റ: മുഖ്യമന്ത്രി എന്ന നിലയിലും കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലും കെ കരുണാകരന്‍ അത്ഭുതമായിരുന്നുവെന്ന് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. ഡി.സി.സി ഓഫീസില്‍ നടന്ന  കെ. കരുണാകരന്‍ 103- ജന്മദിനനുസ്മരണം  ഉദ്ഘാടനം   ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മതേതരത്വം കടുത്ത ഭീഷണി നേരിടുന്ന ഇക്കാലത്ത് മതേതര മൂല്യങ്ങൾ ഉയർത്തി പിടിക്കുകയും എന്നെന്നും മതസൗഹാർദത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്ത ലീഡറുടെ സ്മരണ വർഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിന് കൂടുതൽ കരുത്തു പകരും. രാഷ്ട്രീയ രംഗം പ്രക്ഷുബ്ദമാകുമ്പോളും സൗമ്യമായി അനുയായികളെ ചേര്‍ത്ത് പിടിച്ച് ധീരമായി നയിച്ച് ലക്ഷ്യപ്രാപ്തി കൈവരിക്കുന്ന നേതാവാണ് കെ കരുണാകരന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.പി.സി.സി അംഗം പി.പി. ആലി, കെ.കെ അബ്രാഹം, കെ.വി പോക്കര്‍ഹാജി, എന്‍.എം വിജയന്‍, സി. ജയപ്രസാദ്, ഗിരീഷ് കല്‍പറ്റ, എന്‍.വേണുഗോപാല്‍,  ബാബു പഴുപ്പത്തൂര്‍, സുജയ വേണുഗോപാല്‍, സക്കറിയ മണ്ണില്‍,  ടിജി ചെറുതോട്ടില്‍, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, വി. നൗഷാദ്, കബീര്‍ കുന്നമ്പറ്റ എന്നിവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!