ബേപ്പൂര്‍ സുല്‍ത്താന് സ്മരണാഞ്ജലി 

0

ബേപ്പൂര്‍ സുല്‍ത്താന് സ്മരണാഞ്ജലി
വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് ഇരുപത്താറു വര്‍ഷം

അക്ഷരങ്ങളുടെ ലോകത്തേക്ക് ഒരാളുടെയും പിന്തുടര്‍ച്ചാവകാശം സ്ഥാപിക്കാന്‍ നില്‍ക്കാതെ എല്ലാ മലയാളിയുടെയും മനസ്സിലേക്ക് കടന്നു വന്ന് തനതായ വ്യക്തിമുദ്ര പതിപ്പിച്ച വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് ഇരുപത്താറു വര്‍ഷം .മലയാള ഭാഷയെ ആഢ്യത്തത്തില്‍ നിന്ന് മോചിപ്പിച്ച് ലളിത ഭാഷാഖ്യാനത്തിലൂടെ മലയാളത്തിന്റെ ലാളിത്യവും ലാവണ്യവും ഏവര്‍ക്കും പകര്‍ന്ന മൂവാറ്റുപുഴ ആറില്‍ ഉയര്‍ന്നു കേട്ടിരുന്ന ശബ്ദം ‘ബഷീര്‍’ എന്ന മലയാളിയുടെ സ്വന്തം അഹങ്കാരം.

കാലങ്ങള്‍ക്കിപ്പുറം മലയാള നിഘണ്ടുവില്‍ ഒരെഴുത്തുകാരന്റെ അടയാളപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന പേരില്‍ അറിയപ്പെടുന്ന നമ്മുടെ വൈക്കം മുഹമ്മദ് ബഷീറിന്റെ തന്നെ എന്ന് ഉറപ്പിച്ച് പറയാം.അനുഭവങ്ങളില്‍ നിന്നാണ് ബഷീറിന്റെ എഴുത്തെന്ന് ആഴത്തില്‍ വായിച്ച് പോയവര്‍ക്ക് മനസിലാക്കാം . സാഹിത്യത്തില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച് കടന്നുപോകുമ്പോഴും മിക്ക എഴുത്തുകളിലും സാധാരണക്കാരന്റെ വേദനകള്‍ കലര്‍ന്നിരുന്നത് എടുത്ത് പറയേണ്ട ഒന്നാണ് .ജീവിത വേദനകളില്‍ ഒന്നായ പ്രണയത്തിന്റെ തീവ്ര വേദനകളില്‍ നിന്ന് മോചനം നേടാന്‍ ഭാര്‍ഗ്ഗവീനിലയത്തിന്റെ രചനയിലൂടെ കഴിഞ്ഞിരുന്നുവോ എന്നുള്ളത് ഇന്നും ചോദ്യ ചിന്ഹമായി അവശഷിക്കുന്നു.

അദ്ദേത്തിന്റെ പേരുകേള്‍ക്കുമ്പോള്‍ തന്നെ ഒരു ചാര് കസേരയും , ഗ്രാമഫോണും കൂടാതെ വിവിധ കാരിക്കേച്ചറുകളില്‍ പ്രത്യക്ഷപ്പെടുന്ന രൂപ ഭാവങ്ങളും നമ്മളുടെ മനസ്സിലേക്ക് കടന്നുവരും .യഥാര്‍ത്ഥ മുസല്‍മാന്റെ ജീവിതത്തെ തുറന്നുകാട്ടുന്ന ആവിഷ്‌ക്കാരങ്ങളില്‍ നമ്മുടെ മനസ്സില്‍ ഇന്നും മായാതെ കിടക്കുന്ന പാത്തുമ്മ , മജീദ്,സുഹറ തുടങ്ങിയ ഒട്ടനവധി കഥാപാത്രങ്ങള്‍ വായനാലോകത്തെ കയ്യടക്കിയപ്പോഴും പലതിലും അദ്ദേഹത്തിന്റെ ജീവിതം കടന്നു വന്നുവെന്നിരുന്നു എന്നുള്ളത് തള്ളിക്കളയാന്‍ കഴിയുന്നതല്ല.

എഴുത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചതിന്റെ പുറകില്‍ വലിയ കഥകള്‍ തന്നെ ഉണ്ട് . തികഞ്ഞ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പുലര്‍ത്തിയിരുന്ന ബഷീറിനെ പതിനാറാം വയസ്സില്‍ സ്‌കൂളില്‍ നിന്ന് ഇറക്കി വിട്ടിരുന്ന കാര്യം ഓര്‍ക്കേണ്ടതാണ് …

ആയിരത്തി തൊള്ളായിരത്തി നാല്പത്തി മൂന്നില്‍ ആദ്യ നോവല്‍ പ്രേമലേഖനം ഇറങ്ങി . തിരുവതാം കൂറില്‍ നിരോധിച്ച നോവലില്‍ സാറാമ്മയും , കേശവന്‍ നായരും നിറഞ്ഞു നിന്നപ്പോള്‍ പല പ്രേമങ്ങളും വെറും കരാര്‍ ഉടമ്പടികള്‍ മാത്രമാണെന്നുള്ള അന്നത്തെ കഥയിലെ കാഴ്ച ഇന്നും നമ്മുക്ക് ലോകത്തിന്റെ പലകോണുകളിലും കാണാന്‍ കഴിയുന്നു. എല്ലാ വേദനയിലും നര്‍മ്മം കലര്‍ത്തി നമ്മെ രസിപ്പിച്ചു വെങ്കിലും മനസ്സിലേക്ക് ആഴത്തിലേക്ക് ഇറങ്ങുന്ന ജീവിത വേദനയെ തള്ളിക്കളയാന്‍ ജീവിതത്തില്‍ കഴിഞ്ഞിരുന്നില്ല എന്ന് വേണം കരുതാന്‍ പാത്തുമ്മയുടെ ആട് മലയാളിയുടെ ഹൃദയം കവര്‍ന്നപ്പോള്‍ പലര്‍ക്കും അത് ബഷീറിന്റെ ആത്മകഥ തന്നെ ആണോ എന്ന് പോലും സംശയം തോന്നിക്കാണും ബാല്യകാലസഖി , മതിലുകള്‍ ,ശബ്ദങ്ങള്‍ , പാത്തുമ്മയുടെ ആട് , ന്റൂപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് , ജന്മദിനം , അനര്‍ഘനിമിഷം.തുടങ്ങിയ രചനകള്‍ ഇന്നും മികച്ചു തന്നെ നില്‍ക്കുന്നു. ഒട്ടനവധി അവാര്‍ഡുകള്‍ക്ക് അര്‍ഹനായ ബഷീറിനെആയിരത്തി തൊള്ളായിരത്തി എണ്‍പത്തി രണ്ടില്‍ പത്മശ്രീ നല്‍കി ആദരിച്ചു. സ്വാതന്ത്രസമര സേനാനിയും എഴുത്തുകാരനുമായിരുന്ന ബഷീര്‍ മലയാള ഭാഷയില്‍ എന്നും വേറിട്ട ശബ്ദമായിരുന്നെന്ന് നമ്മള്‍ക്ക് മനസ്സിലാക്കാന്‍ മേല്‍ പറഞ്ഞത് തന്നെ ധാരാളം. മലയാള ഭാഷയ്ക്ക് ലാളിത്യവും ലാവണ്യവും നലകിയ ബഷീറിന് ഇരുപത്തിയാറാം സ്മരണാഞ്ജലി

Leave A Reply

Your email address will not be published.

error: Content is protected !!