സംസ്ഥാനത്ത് ഇന്ന് 240 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

0

സംസ്ഥാനത്ത് ഇന്ന്  240 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  209 പേർ രോഗമുക്തി നേടി.  കോവിഡ് സ്ഥിരീകരിച്ചവരിൽ 152 പേർവിദേശത്തു നിന്നെത്തിയവരാണ്.  52 പേർ മറ്റ്  സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരാണ്.  17 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.  ഇന്ന് 13 പുതിയ ഹോട്സ്പോട്ടുകൾ.

 

മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 20 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 16 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!