വയനാട് ജില്ലയില്‍ ഇന്ന് 2 പേര്‍ക്ക് കൂടി കോവിഡ് 19

0

ജൂലൈ 02ന് ദമാമില്‍ നിന്നും കണ്ണൂര്‍ വിമാനതാവളത്തിലെത്തിയ ശേഷം റാപ്പിഡ് ടെസ്റ്റില്‍ പോസിറ്റീവ് ആയതിനാല്‍ അഞ്ചരക്കണ്ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വന്നിരുന്ന എടവക രണ്ടേനാല്‍ സ്വദേശിയായ 29കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. റാപ്പിഡ് ടെസ്റ്റിനു ശേഷം ഇദ്ദേഹത്തിന്റെ സ്രവ പരിശോധന ഫലം ഇന്ന് പുറത്ത് വന്നതിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ജൂണ്‍ 25ന് ബംഗളൂരില്‍ നിന്നും നാട്ടിലെത്തി ക്വാറന്റയിനില്‍ കഴിഞ്ഞു വരുന്ന കണിയാമ്പറ്റ സ്വദേശിയായ 36കാരനും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ രോഗബാധിതരുടെ ആകെ എണ്ണം 103 ആയി. ഇതില്‍ 65 പേര്‍ രോഗമുക്തി നേടിയവരാണ്.

Leave A Reply

Your email address will not be published.

error: Content is protected !!