കാവുംമന്ദം: ജില്ലാ ഹോമിയോപ്പതി വകുപ്പും തരിയോട് ഗവ ഹോമിയോ ഡിസ്പെന്‍സറിയും കാവുംമന്ദം ഹോമിയോ ഡിസ്പെന്‍സറിയും സംയുക്തമായി ഹോമിയോപ്പതി സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും യോഗ പരിശീലനവും പ്രമേഹരോഗ നിര്‍ണ്ണയവും സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റീന സുനില്‍ ഉദ്ഘാടനം ചെയ്തു. ഷീജ ആന്‍റണി അദ്ധ്യക്ഷത വഹിച്ചു. എന്‍ സോമന്‍, കെ വി ചന്ദ്രശേഖരന്‍, സി ടി ചാക്കോ, ടോം തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. മുഖ്യ സംഘാടകയായ മെഡിക്കല്‍ ഓഫീസര്‍ ഡോ അല്‍ഫോന്‍സ ജോയ് സ്വാഗതവും ഡോ നര്‍ജിസ് നന്ദിയും പറഞ്ഞു. യോഗ പരിശീലനത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.
ഹോമിയോപ്പതി വകുപ്പ് നടപ്പിലാക്കി വരുന്ന ആയുഷ്മാന്‍ഭവ, സീതാലയം, വന്ധ്യത നിവാരണ ക്ലിനിക്ക്, ലഹരി വിമുക്ത ചികിത്സ, സദ്ഗമയ, പെയ്ന്‍ & പാലിയേറ്റീവ് യൂണിറ്റ്, വയോജന പ്രത്യേക ചികിത്സാ പദ്ധതി, സാംക്രമിക രോഗ പ്രതിരോധ ചികിത്സ എന്നീ വിഭാഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് വിദഗ്ധ ഡോക്ടര്‍മാര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, യോഗാ പരിശീലകര്‍ എന്നിവരുടെ സേവനം ക്യാമ്പില്‍ ഉണ്ടായിരുന്നു. കേരള സര്‍ക്കാര്‍ ഹോമിയോപ്പതി വകുപ്പ് വയനാട് ജില്ലയില്‍ നടപ്പിലാക്കി വരുന്ന വിവിധ സ്പെഷ്യാലിറ്റി പദ്ധതികളുടെ സേവനം ഗ്രാമപഞ്ചായത്ത് തലത്തില്‍ വ്യാപിപ്പിക്കുന്നതിനും ഹോമിയോപ്പതിചികിത്സയുടെ സാധ്യതകള്‍ പരമാവധി ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് ഗ്രാമപഞ്ചായത്ത് തലത്തില്‍ ഇത്തരത്തിലുള്ള ക്യാമ്പുകള്‍ സംഘടിപ്പിച്ചു വരുന്നത്. ക്യാമ്പിന്‍റെ ഭാഗമായി ജീവിത ശൈലീ രോഗ ബോധവല്‍ക്കരണ ക്ലാസ്, പ്രമേഹ രോഗ രക്ത പരിശോധന എന്നിവയും ഉണ്ടായിരുന്നു.