റവന്യു ജീവനക്കാരെ അനിശ്ചിതകാല പണിമുടക്കിലേക്ക് തള്ളിവിടരുത്: കേരള എൻ.ജി.ഒ അസോസിയേഷൻ

0

കൽപ്പറ്റ: റവന്യു വകുപ്പിൽ വില്ലേജ് ഓഫീസർമാരുടെ അമിത ജോലിഭാരം കണക്കിലെടുത്ത് ഉമ്മൻ ചാണ്ടി സർക്കാറിൻ്റെ കാലത്ത് ശമ്പള കുമ്മീഷൻ ശുപാർശ ചെയ്ത ശമ്പള സ്കെയിൽ മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറച്ചതിലും വി എഫ് എ / ഒ എ സ്ഥാനക്കയറ്റം അട്ടിമറിക്കുന്നതിലും പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ റവന്യു ജീവനക്കാർ കൂട്ട അവധിയെടുത്ത് സ്വാഭിമാൻ ദിവസ് ആചരിച്ചു. അഭിമാന ബോധത്തോടെ ജീവനക്കാർക്ക് ജോലി ചെയ്യാൻ സാഹചര്യമൊരുക്കണമെന്നും ജീവനക്കാരെ പണിമുടക്കിലേക്ക് തള്ളിവിടരുതെന്നും കളക്ടറേറ്റിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് ജി.എസ് ഉമാശങ്കർ ആവശ്യപ്പെട്ടു.

ജില്ലയിലെ റവന്യു വകുപ്പിന് കീഴിലുള്ള അമ്പതു ശതമാനം ഓഫീസുകളും അടഞ്ഞു കിടന്നു. കളക്ടറേറ്റ് താലൂക്ക് ഉൾപ്പെടെയുള്ള ഓഫീസുകളിൽ മുപ്പതു ശതമാനം ജീവനക്കാർ പോലും ജോലിക്ക് ഹാജരായില്ല. സ്വാഭിമാൻ ദിവസ് ആചരണത്തിൻ്റെ ഭാഗമായി കളക്ടറേറ്റിലും താലൂക്കുകളിലും സബ് കളക്ടർ ഓഫീസിലും കേരള എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.സി.സത്യൻ, എൻ.ജെ ഷിബു, ജില്ലാ ട്രഷറർ കെ.ടി ഷാജി, പി.എച്ച് അഷറഫ്ഖാൻ, അഭിജിത്ത് സി.ആർ, സിനീഷ് ജോസഫ്, അബ്ദുൾ ഗഫൂർ, കെ.എസ് സുഗതൻ, ജെയ്സൺ, സാലു കെ.എസ്, കെ.എം ഏലിയാസ് തുടങ്ങിയവർ നേതൃത്വം നൽകി

Leave A Reply

Your email address will not be published.

error: Content is protected !!