കലക്ടറേറ്റ് ധർണ നടത്തി

0

കൽപ്പറ്റ: പ്രവാസികളോടുള്ള കേന്ദ്ര-കേരള സർക്കാരുകളുടെ  അവഗണനക്കെതിരെ കേരള പ്രദേശ് പ്രവാസി ഗാന്ധിദർശൻ വേദി കലക്ടറേറ്റ് ധർണ നടത്തി. കിസാൻ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് അഡ്വക്കേറ്റ് ജോഷി സിറിയക് ഉദ്ഘാടനം ചെയ്തു. പ്രവാസി ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ പി. വി ആൻറണി അധ്യക്ഷത വഹിച്ചു. പ്രവാസികൾക്ക് സർക്കാർ പ്രഖ്യാപിച്ച  ഇടക്കാല ധനസഹായം ഉടൻ വിതരണം ചെയ്യുക, ദുരിതമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കുക, നാട്ടിലെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി പുനരധിവാസ പാക്കേജ് നടപ്പാക്കുക, ക്വാറൻ്റെനിലുള്ള പ്രവാസികളുടെ  ചിലവ് സർക്കാർ വഹിക്കുക,  വിദേശങ്ങളിൽ ദുരിതമനുഭവിക്കുന്ന  പ്രവാസികളെ എത്രയും പെട്ടെന്ന് ജന്മ നാട്ടിൽ എത്തിക്കുക, വിദേശത്ത് മരണമടഞ്ഞവരുടെ കുടുംബത്തിന് ധനസഹായം നൽകുക.  തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ ഇ വി. എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. പി.ഇ.ഷംസുദ്ദീൻ, എൽദോ. കെ. ഫിലിപ്പ്, നഗരസഭ കൗൺസിലർ ആയിഷ  പള്ളിയാൽ, കുര്യാക്കോസ് ആൻറണി, സിബിച്ചൻ പൂമല, അൻവർ സാദത്ത്,  വർഗീസ് വൈത്തിരി, ബേബി പി.ജെ, സഹീർ .ഇ  തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!