വൈത്തിരിയില്‍ വന്‍ കഞ്ചാവ് വേട്ട

0

വൈത്തിരിയില്‍ വന്‍ കഞ്ചാവ് വേട്ട. മൂന്നര കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ വൈത്തരി പൊലിസ് കസ്റ്റഡിയിലെടുത്തു. വൈത്തിരി പൂഞ്ചോലയില്‍ സ്വകാര്യ റിസോര്‍ട്ട് റെയ്ഡ് ചെയ്താണ് കഞ്ചാവു പിടിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.

പെരുങ്കോട സ്വദേശി ജഷീര്‍ അലി , കല്‍പ്പറ്റ ചുഴലി സ്വദേശി മുഹമ്മദ് ഷിനാസ് കല്‍പ്പറ്റ ഗൂഡലായ് കുന്ന് സ്വദേശി മിഥ്‌ലാജ് എന്നിവരാണ് കഞ്ചാവ് സഹിതം പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന റിറ്റ്‌സ് കാറും മോട്ടോര്‍ ബൈക്കും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!
14:26